Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Without

Kollam

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയില്ലാത്ത സർക്കാർ: രമേശ് ചെ​ന്നി​ത്ത​ല

കൊ​ട്ടാ​ര​ക്ക​ര: ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​ത്ത സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ.അ​യി​ഷ പോ​റ്റി​ക്കു​വേ​ണ്ടി പ്ര​ച​ര​ണാ​ര്‍​ഥം മാ​വ​ടി ജം​ഗ്ഷ​നി​ല്‍ പൊ​തുസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

ശ​ബ​രി​മ​ല​യി​ല്‍ സ്വ​ര്‍​ണം ക​ട്ട​വ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ തു​ള​സി കു​റ്റ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ.​പി. അ​യി​ഷ പോ​റ്റി​യു​ടെ സ്വീ​ക​ര​ണ പ​ര്യ​ട​നം അ​വ​സാ​നി​ച്ചു. എ​ഴു​കോ​ൺ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര സ​ഭ​യി​ലു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സ്വീ​ക​ര​ണം. രാ​വി​ലെ തൃ​പ്പി​ല​ഴി​കം മു​സ്ലിം പ​ള്ളി പ​രി​സ​ര​ത്ത് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ.​ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രു​ത്ത​ൻ​പാ​റ,നെ​ടു​മ്പാ​യി​ക്കു​ളം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. എ​ഴു​കോ​ൺ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

Latest News

Corehub Up